പണ്ടു പാക്കത്തുകോട്ടെലി ഒരു കീയോരിത്തിമു കീയോരച്ചെന്നുമു ഇന്തരു. കുറെ കാല കവുഞ്ചിച്ചു അയിരക്കു നാലു മക്കമു പുറാന്തറു. അയ്രക്കു നാലളുക്കുമു ഓരോ പേരുമു ഇട്ടറു. മുല്ലെലിയെഗു മാരച്ചെയ് എൻ്റുമു, രണ്ടമത്തെഗു കൂട്ടച്ചെയ്, മൂൻ്റാമത്തെങ്കു ബാച്ചച്ചെയ്, നാലമത്തെങ്കു ചമേയച്ചെയ്. ആ മക്ക ബലിയെറ ആന്നപ്പൊ അയ്രണ്ട കുള്ളിലി അയ്രക്കു ജഗാളബന്ത. ഏറണ്ട ജഗാള മലേഞ്ചൊണ്ടു ഇത്തിമു അച്ചെന്നുമു അയ്രളെ നാലു ദിക്കുക്കമു ചൊല്ലിബുടുവ നിനേച്ചറു. മുല്ലെലിയെനെ മേൽക്കുൻ്റുക്കുമു, രണ്ടമത്തെനെ അഞ്ചൂറുനാടുക്കുമു. മൂൻ്റാമത്തെനെ ഇളേരിനാടുക്കുമു, നാലമത്തെനെ പാക്കന്നാടുക്കുമു ആണെ നാലളുനെമു നാലു നാടുക്കുമുപോച്ചു ബത്തുക്കിന്നര. അയ്ര അവുടെക്കു പോച്ചു നാലളുമു നാലു നാടില നാടുക്കറെര ആന്നരു. ആണെ അയ്രക്കു ഓരോ ചെമ്മമു ആന്ന. ഓരോ ചെമ്മത്തെക്കുമു ഓരോ ചെമ്മക്കാറെരളെ ആക്കിന്നരു. ഓരോ നാടിലിമു ചെമ്മ എമ്പടാന്ന. റാവുളെരണ്ട ചെമ്മത്തിൻ്റ പേരു മൻ്റു, ഉളാക്കുറ്റു, കുപ്പെ, ബളേപ്പ, കച്ചലെ ബളേപ്പ, കദെമലെ, കല്ലില കാളക്കൊട്ടു, മമ്മട്ടെ, മുദിരെ, അഞ്ചിലത്തിയ, ഏവിലത്തിയ, ചയ്ന്തെ, നാലപ്പാടി, ബടാക്കു മൻ്റു, പുത്തൂറു. ഏണെ റാവുളെറണ്ട ചെമ്മത്തിനെ തിരിച്ചുളാരു. ഇത്തെനെ ചെമ്മത്തെക്കുമു ചെമ്മക്കാറെരളാരു. ഓരോ ചെമ്മക്കാറെന്നുമു ആ ചെമ്മത്തിയ ചാവു, നോവു, ഇലെപിലെ, ആണെ എന്നെനൊക്കളാന്നോ അയ്നൊക്ക നോക്കിനാടാത്തൊണു. ഓരോ കൊല്ലത്തിമു ചെമ്മത്തിയ മയിച്ചെര ചത്തെഗി അയ്ൻ്റ ഇലെപിലെ തീരുപ്പളിയേയ് ചെമ്മക്കാറെന്നായിപ്പൊ.